മുണ്ടക്കയത്തെ ട്രൈബൽ മേഖലയിലെ വികസന നായകൻ കല്ലുക്കുന്നേൽ കേശവന്, പഞ്ചായത്ത് വക സ്മാരകം ഉയർന്നു
പുഞ്ചവയൽ, പശ്ചിമ മുരിക്കുംവയൽ കാർഷിക മേഖലയിലെ സ്കൂൾ, വായനശാല, റോഡ് അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകിയ പൊതുസമ്മതനായിരുന്ന, മുൻ പഞ്ചായത്ത് മെമ്പർ കെ കെ കേശവൻ കല്ലുക്കുന്നലിന്റെ സ്മാരകമായി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പുഞ്ചയിൽ നിർമ്മിച്ച ഓഡിറ്റോറിയം അഡ്വക്കേറ്റ് കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തുപ്രസിഡന്റ് രേഖ ദാസ് അധ്യക്ഷ ആയിരുന്നു. ബ്ലോക്ക് മെമ്പർ പി കെ പ്രദീപ്,
ഷീല ഡോമിനിക്ക് സിവി അനിൽകുമാർ,സുലോചന സുരേഷ്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, റെയിച്ചാൽ കേ.റ്റി, പി എ രാജേഷ്, വിൻസി മാനുവൽ സെക്രെട്ടറി ഷാഹുൽ അഹമ്മദ്,
പി എസ് സുരേന്ദ്രൻ,ചാർളി കോശി കെ. ടി.സനൽ, ശേഖരൻ കല്ലു ക്കുന്നേൽ, വസന്ത കുമാരി,, ഊരു മുപ്പൻ രതിഷ്, മോഹനൻ സുപ്രഭാ രാജൻ , കെ കെ കേശവന്റെ കുടുംബ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു