കാഞ്ഞിരപ്പള്ളി ടിവിഎസ് റോഡ് ദുരിതത്തിന് അന്ത്യം; അടിയന്തര ഇടപെടലുമായി കാഞ്ഞിരപ്പളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല
ദീർഘകാലമായി തകർന്നു കിടക്കുന്ന ടിവിഎസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കി അടിയന്തരമായി ഇടപെട്ട വാർഡ് മെമ്പറും പ്രസിഡന്റുമായ സുനി പത്യാലയുടെ തീരുമാനത്തെ അഭിനന്ദനങ്ങളോടെയാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്.
ചില സാങ്കേതിക തടസ്സങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് ഉടൻ പണി ആരംഭിക്കാനാണ് തീരുമാനം. നാളെക്കഴിഞ്ഞ് (മറ്റന്നാൾ) റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സുനി പത്യാല ഔദ്യോഗികമായി അറിയിച്ചു.
റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെയും യാത്രക്കാരുടെയും വലിയൊരു പരാതിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. ജനപ്രതിനിധിയുടെ ഈ മാതൃകാപരമായ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.