കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം TR&T എസ്റ്റേറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

0
55b56e3f-55e4-4a47-bd3a-a14d307fc794

മുണ്ടക്കയം: മുണ്ടക്കയം TR&T എസ്റ്റേറ്റിലെ കടമൻകുളം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസികളാണ് എസ്റ്റേറ്റിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പെരുവന്താനം പോലീസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഏകദേശം രണ്ട് മുതൽ മൂന്ന് ദിവസം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പെരുവന്താനം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *