കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

സംഘടനാ വിരുദ്ധ പ്രവർത്തനം: അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

0
90858a58-97cf-492f-808d-5b634d585d57

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നോബിൾ മാത്യുവിനെതിരെ നടപടി സ്വീകരിച്ചത്.

പാർട്ടിയുടെ അച്ചടക്കവും നയങ്ങളും ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിനാണ് കോട്ടയം സ്വദേശിയായ അദ്ദേഹത്തിനെതിരെ അടിയന്തര നടപടിയുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയവും ഒരുക്കങ്ങളും പാർട്ടിക്കുള്ളിൽ സജീവമായി നടക്കുന്നതിനിടെയാണ് ഈ അച്ചടക്ക നടപടി എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed