പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകും? ആകാംക്ഷയോടെ പൂഞ്ഞാർ മണ്ഡലം
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പ്രവർത്തകരും വോട്ടർമാരും. മുണ്ടക്കയം ,ഈരാട്ടുപേട്ട എരുമേലി അടക്കമുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സജീവമാണ്.
ടോമി കല്ലാനി, അഡ്വ. പി എ സലിം, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, വസന്ത് തെങ്ങുംപള്ളി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളാണ് നിലവിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. മുൻനിര നേതാക്കളുടെ പേരുകൾ ഉയർന്നുകേൾക്കുന്ന സാഹചര്യത്തിൽ, അന്തിമ തീരുമാനം എന്താകുമെന്നത് വലിയ ചർച്ചയായിരിക്കുകയാണ്. ഈ നേതാക്കളിൽ ആർക്കാകും നറുക്കുവീഴുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് മുന്നണി പ്രവർത്തകർ.