കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

കോട്ടയത്ത് ലീഗ് സീറ്റുകളില്‍ മത്സരിക്കാൻ കോണ്‍ഗ്രസ് നീക്കം; ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി,ജില്ലാ പഞ്ചായത്തില്‍ മുണ്ടക്കയം , എരുമേലി ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നും ലീഗ് 

0
Picsart_25-11-07_09-18-32-161.jpg

കോട്ടയത്ത് ലീഗ് സീറ്റുകളില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ചങ്ങനാശ്ശേരി നഗരസഭയിലും പാർട്ടിയുടെ സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം.

ജില്ലാ പഞ്ചായത്തില്‍ മുണ്ടക്കയം , എരുമേലി ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നും ലീഗ് നേതൃത്വം യുഡിഎഫ് ഉഭയകക്ഷി ചർച്ചയില്‍ ആവശ്യപ്പെടും. പായിപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തു പോയ പല വാർഡുകളും ലീഗ് സ്ഥാനാർഥികളെങ്കില്‍ ജയ സാധ്യതയുണ്ടെന്നും നേതൃത്വം അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed