യു.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ മുണ്ടക്കയത്ത്
മുണ്ടക്കയം – യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു. മികച്ച പാർലമെൻ്റേറിയനും ആർ എസ് പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക് അലി ശിഹാബ് തങ്ങൾ, ആൻ്റോ ആൻ്റണി എം.പി. തുടങ്ങിയ യു ഡി എഫിൻ്റെ പ്രമുഖ സംസ്ഥാന – ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനു മുന്നോടിയായി മുണ്ടക്കയം കല്ലേപാലം ജംഗ്ഷനിൽ നിന്നും 2.30 ന് താളമേളങ്ങളുട അകമ്പടിയോടെ യു ഡി എഫ് പ്രവർത്തകരുടെ മഹാറാലിയും ഉണ്ടായിരിക്കും