കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണി; കാഞ്ഞിരപ്പള്ളിയിൽ ‘നാട്ടുകാരൻ’ സ്ഥാനാർത്ഥി, പ്രൊഫ. റോണി കെ. ബേബി, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്?

0
28574193-3c3a-4c3c-ad82-bfc6677348eb

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങൾ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പ്രൊഫ. റോണി കെ. ബേബിയെ സ്ഥാനാർത്ഥിയായി എ.ഐ.സി.സി നിയോഗിച്ചു. അതേസമയം, ഏറ്റുമാനൂരിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കാഞ്ഞിരപ്പള്ളിയിൽ ‘നാട്ടുകാരൻ’ സ്ഥാനാർത്ഥി

യുഡിഎഫ് കോട്ടകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ. റോണി കെ. ബേബിയെ കളത്തിലിറക്കുന്നത്.ഏറ്റുമാനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എത്തിയേക്കും. ശക്തമായ സംഘടനാ സംവിധാനമുള്ള ഏറ്റുമാനൂരിൽ പരിചയസമ്പന്നനായ ഒരു നേതാവിനെ തന്നെ ഇറക്കണമെന്ന വികാരമാണ് നേതൃത്വത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *