കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Year: 2026

കാഞ്ഞിരപ്പള്ളിയിൽ മോഷണപ്പരമ്പര: പൂതക്കുഴി ഭീതിയിൽ, ഉറക്കമില്ലാതെ നാട്ടുകാർ

കാഞ്ഞിരപ്പള്ളി: പൂതക്കുഴിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വ്യാപകമായ മോഷണശല്ല്യം ജനജീവിതം ദുസ്സഹമാക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന തുടർച്ചയായ കവർച്ചകൾ പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ലക്ഷ്യം...

എരുമേലി ഫയർ സ്റ്റേഷൻ അനിശ്ചിതത്വത്തിലായി; നഷ്ടമായത് വർഷങ്ങളുടെ കാത്തിരിപ്പ്, ഇനി പുതിയ സർക്കാർ കനിയണം

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിക്ക് അനുവദിച്ച അഗ്നിരക്ഷാ നിലയം ഭരണസമിതികളുടെ അനാസ്ഥയിൽ അനിശ്ചിതത്വത്തിലായി. സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളും കാലതാമസവും കാരണം അനുവദിക്കപ്പെട്ട ഉത്തരവുകൾ റദ്ദാകുന്ന...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പഴയ കാന്റീൻ കെട്ടിടം അപകടഭീഷണിയിൽ; പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ പൊളിച്ചുനീക്കും

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പ്രവർത്തനക്ഷമമല്ലാത്ത പഴയ കാന്റിൻ കെട്ടിടം, പോസ്റ്റുമോർട്ടം മുറി എന്നിവ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം . എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പെരുമാറ്റ...

ചെന്നാപ്പാറമുകളിൽ പുലിഭീതി: നിരീക്ഷണത്തിനായി വനംവകുപ്പ് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽ ഉൾപ്പെടുന്ന ചെന്നാപ്പാറമുകളിൽ പുലിസാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് നടപടികൾ ഊർജിതമാക്കി. പ്രദേശത്ത് വളർത്തുമൃഗങ്ങൾക്കുനേരെയുള്ള പുലിയുടെ ആക്രമണം പതിവായതോടെയാണ്...

കൂരാലി എസ്.ബി.ഐ എ.ടി.എമ്മിൽ പണം മറന്നുവെച്ച നിലയിൽ കണ്ടെത്തി; ഉടമയെ തേടി പൊൻകുന്നം പോലീസ്

പൊൻകുന്നം: കൂരാലിയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ നിന്നും പണം ലഭിച്ചു. എ.ടി.എമ്മിൽ പണം പിൻവലിക്കാൻ എത്തിയ ആൾക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ തുക ലഭിച്ചത്. ഇദ്ദേഹം ഉടൻ തന്നെ...

ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും ഭീഷണിയായി കരിങ്കല്ലുമ്മുഴിയിലെ മരണവളവ് തുടരുന്നു. അപകടങ്ങൾ നിത്യസംഭവമായിട്ടും ബദൽ പാത എന്ന വാഗ്ദാനം അധികൃതർ ഇപ്പോഴും ഫയലുകളിൽ ഉറക്കുകയാണ്.

എരുമേലി: ശബരിമല സീസൺ എത്തുന്നതോടെ ഭീതിയോടെ മാത്രം നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് കരിങ്കല്ലുമ്മുഴിയിലെ റോഡ്. കഠിനമായ കയറ്റവും അത്യന്തം അപകടകരമായ വളവുകളും നിറഞ്ഞ ഈ പാതയിൽ, നിയന്ത്രണം...

എരുമേലിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; മുണ്ടക്കയം വള്ളിയങ്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അടൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

എരുമേലി: ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലിടിച്ചു. എരുമേലിക്കടുത്ത് ശ്രീനിപുരത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ്...

മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു: പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

എരുമേലി: മുട്ടപ്പള്ളി വാർഡിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം (Hepatitis) പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. പ്രദേശത്തെ നിരവധി പേർ രോഗബാധയെത്തുടർന്ന് ചികിത്സ തേടിയതോടെയാണ്...

130 രൂപയ്ക്ക് തായ്‌ലൻഡ് ലോട്ടറിയോ?മുണ്ടക്കയത്ത് ഓൺലൈൻ മാധ്യമ വാട്സ്ആപ്പ് വഴി സമാന്തര ലോട്ടറി തട്ടിപ്പ്:  ‘ഗ്രാൻഡ് ഡ്രാഗൺ’ ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്

മുണ്ടക്കയം: മൊബൈൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് മുണ്ടക്കയത്ത് വ്യാപകമായ ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. 'Grand Dragon 4 Digit Group' എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ്...