കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ് പ്രതി പിടിയിൽനഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് പിടിയിൽ

0
4da9b39a-d157-4d63-8164-d1a3a12c355c-1

കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ് പ്രതി പിടിയിൽ
നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് പിടിയിൽ. 2.5 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അഖിലിനെ കൊല്ലത്തു നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
ഒരു വർഷമായി ഇയ്യാൾ ഒളിവിലായിരുന്നു.

ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നതിനിടയിലണ് ഇയാൾ പിടിയിലായത്.

വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *