കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കാഞ്ഞിരപ്പള്ളി ബൈപ്പാസിന് ശാപമോക്ഷം; നിർമ്മാണ ജോലികൾ അടുത്തയാഴ്ച പുനരാരംഭിക്കും! അടുത്ത എട്ട് മാസത്തിനുള്ളിൽ പൂർണ്ണമായും പണികൾ തീർത്ത് ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നൽകുമെന്ന് കരാർ കമ്പനി

0
1133a07a-d751-4f8e-aa16-1f3fe6950589

കാഞ്ഞിരപ്പള്ളി: കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന് വീണ്ടും പുതുജീവൻ. പ്രതിസന്ധികൾ ഒഴിഞ്ഞതോടെ പുതിയ കരാർ കമ്പനിയായ തെരുവത്ത് കൺസ്ട്രക്ഷൻസ് അടുത്തയാഴ്ച മുതൽ നിർമ്മാണ ജോലികൾ ആരംഭിക്കും. ഇതോടെ ദിനംപ്രതി രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുന്ന കാഞ്ഞിരപ്പള്ളിക്കാർക്ക് എട്ട് മാസത്തിനുള്ളിൽ ബൈപ്പാസ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയേറി.

പ്രതിസന്ധി നീങ്ങി; പുതിയ കരാർ

നേരത്തെ കരാർ ഏറ്റെടുത്തിരുന്ന ഗുജറാത്ത് ആസ്ഥാനമായ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, അധിക തുക ആവശ്യപ്പെട്ട് പണികൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് ബൈപ്പാസ് നിർമ്മാണം അനിശ്ചിതത്വത്തിലായത്. 2025 മാർച്ചിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതോടെ കാടുമൂടി കിടക്കുന്ന അവസ്ഥയിലായി. തുടർന്ന് കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജിന്റെ ഇടപെടലിൽ റീ-ടെണ്ടർ നടപടികൾ പൂർത്തിയാക്കി തെരുവത്ത് കൺസ്ട്രക്ഷൻസിനെ പണികൾ ഏൽപ്പിക്കുകയായിരുന്നു.

എട്ട് മാസം കൊണ്ട് പൂർത്തിയാക്കും

പുതിയ കരാറുകാരൻ നിർമ്മാണ സ്ഥലം സന്ദർശിച്ച് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. പണിയായുധങ്ങൾ സൈറ്റിൽ എത്തിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത എട്ട് മാസത്തിനുള്ളിൽ പൂർണ്ണമായും പണികൾ തീർത്ത് ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നൽകുമെന്ന് കരാർ കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതി

ഓരോ കാഞ്ഞിരപ്പള്ളിക്കാരന്റെയും വലിയൊരു സ്വപ്നമാണ് ഈ ബൈപ്പാസ്. ടൗണിലെ കുരുക്കിൽ പെടാതെ യാത്ര സുഗമമാക്കാൻ ഈ പാത അത്യന്താപേക്ഷിതമാണ്. നിർമ്മാണം പുനരാരംഭിക്കുന്നതോടെ കാഞ്ഞിരപ്പള്ളിയുടെ വികസന കുതിപ്പിന് ഇത് വലിയ വേഗത നൽകും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed