കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ ബിജെപി പിൻവലിച്ചു; ഖേദപ്രകടനം അംഗീകരിച്ച് സംസ്ഥാന നേതൃത്വം

0
bae29e65-a4b8-4bde-9606-9aef461724e5

കോട്ടയം: ബിജെപിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന മുതിർന്ന നേതാവ് അഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. നോബിൾ മാത്യുവിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പൂഞ്ഞാർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോസ്റ്റർ യുദ്ധവും ഗ്രൂപ്പ് തർക്കവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി തങ്ങളുടെ അച്ചടക്ക നടപടികൾ വേഗത്തിൽ തീർപ്പാക്കി മുന്നോട്ട് പോകുന്നത്. ടോമി കല്ലാനിയെപ്പോലുള്ള മുതിർന്ന നേതാക്കളുടെ പരസ്യമായ അതൃപ്തി കോൺഗ്രസിനെ വലയ്ക്കുമ്പോൾ, പിണങ്ങി നിന്നവരെ അനുനയിപ്പിച്ച് കൂടെ നിർത്താനാണ് ബിജെപി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed