മുണ്ടക്കയം പനക്കച്ചിറയിൽ ബിജെപി സ്ഥാനാർത്ഥി പി.സി. ജോർജിന്റെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ
മുണ്ടക്കയം: പനക്കച്ചിറയിൽ ബിജെപി സ്ഥാനാർത്ഥി പി.സി. ജോർജിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് പതിച്ചിരുന്ന പോസ്റ്ററുകൾ മുഴുവനും സാമൂഹ്യവിരുദ്ധർ കീറി നശിപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനിടെയുണ്ടായ ഈ സംഭവം ബിജെപി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചു