വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫ്; കാഞ്ഞിരപ്പള്ളിയിൽ ജനസാഗരത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി
കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ വികസന മുന്നേറ്റം തുടരാനും എൽ.ഡി.എഫിന് ശക്തി പകരാനും തുടർഭരണം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിൽ. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കൂറ്റൻ ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി മണ്ഡലം സ്ഥാനാർത്ഥി ഡോ. എൻ. ജയരാജിനും, പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും വേണ്ടി മുഖ്യമന്ത്രി വോട്ട് അഭ്യർത്ഥിച്ചു.
നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളുമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാനായി കാഞ്ഞിരപ്പള്ളിയിൽ തടിച്ചുകൂടിയത്. ഇടതുകോട്ടകൾ ഉറപ്പിക്കുന്ന തരത്തിലുള്ള വൻ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് മണ്ഡലത്തിൽ ലഭിച്ചത്.