കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം കോരുത്തോട് മടുക്കയിൽ അനധികൃത ഇന്ധനവിൽപ്പനയും പാൻ മസാലയും: വ്യാപാരി പിടിയിൽ, മടുക്ക സ്വദേശി കാരാട്ടില്ലത്ത് ജോൺ

0
8ea20814-324a-4684-89e6-479d8edbb378

മുണ്ടക്കയം: മടുക്കയിൽ പാൻ മസാലയും അനധികൃതമായി ഇന്ധനവിൽപ്പനയും നടത്തിവന്ന വ്യാപാരിയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. മടുക്ക സ്വദേശി കാരാട്ടില്ലത്ത് ജോൺ (62) ആണ് പിടിയിലായത്. ചൊവ്വാഴ്ച (31/03/2026) നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്. മടുക്കയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി നിരോധിത പാൻ മസാല ഉൽപ്പന്നങ്ങളും അനധികൃതമായി പെട്രോളിയം ഉൽപ്പന്നങ്ങളും വിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം സി.ഐ സജീവ് K.S.-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

പ്രതിയുടെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന താഴെ പറയുന്നവ പോലീസ് കണ്ടെടുത്തു:

• ഇന്ധനം: 20 ലിറ്റർ പെട്രോൾ, 10 ലിറ്റർ ഡീസൽ.

• ലഹരിവസ്തുക്കൾ: നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ അടങ്ങിയ അരചാക്ക് സാമഗ്രികൾ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed