കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ആറു വർഷം കഠിന തടവും പിഴയും; ശിക്ഷിച്ചത് ചങ്ങനാശേരി സ്വദേശിയെ 

0
c98dfc77-a096-425a-92d8-fb2e4b8f6eb3

കോട്ടയം: ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ആറു വർഷം കഠിന തടവും 16000 രൂപ പിഴയും. വൈക്കം തലയാഴം തറേപ്പറമ്പ് ഇഞ്ചക്കാനത്ത് വിശാലാ(45)ണ് മരിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 42 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. പിഴത്തുക അതിജീവിതന് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിലാണ് നടപടി. പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ ബാലനെ ബലമായി കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമശ്രമവും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിനും ശ്രമിച്ചതായാണ് കേസ്. പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. കേസിന്റെ അന്വേഷണ ചുമതല വൈക്കം പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ സമദ് നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *