കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കടമാൻകുളം പാലത്തിന് ശാപമോക്ഷം, പൊതു പ്രവർത്തകനായ ശരത് ഒറ്റപ്ലാക്കന്റെ ആവശ്യ പ്രകാരം കേരള ടുഡേ ന്യൂസ്‌ ഈ വിവരം പൊതു ജനമധ്യത്തിൽ എത്തിച്ചിരുന്നു

462beabe-1250-4bf0-8e9b-e8784d80b99e-1.jpg


പെരുവന്താനം പഞ്ചായത്ത്‌ കടമാൻകുളം നിവാസികളുടെ 15 വർഷത്തോളം പഴക്കമുള്ള ആവശ്യമായിരുന്നു ടൗണുമായി ബന്ധിപ്പിക്കുന്ന ആകെ ആശ്രയമായ പാലം പുനർ നിർമ്മിക്കുക എന്നത്.ഇതിനായി നിരവധി പ്രതിഷേധങ്ങളാണ് പ്രാദേശ വാസികളിൽ നിന്നും ഉണ്ടായത്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അതീനതയിൽ വരുന്ന പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ കോണുകളിൽ നിന്നും പ്രതിഷേധ പരുപാടികൾ പ്രദേശത്ത് നടത്തിയിരുന്നു.പൊതു പ്രവർത്തകനായ ശരത് ഒറ്റപ്ലാക്കന്റെ ആവശ്യ പ്രകാരം കേരള ടുഡേ ന്യൂസ്‌ ഈ വിവരം പൊതു ജനമധ്യത്തിൽ എത്തിച്ചിരുന്നു..ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യം ആയിരുന്നു എന്നും അതിനു അനുകൂല നിലപാട് സ്വീകരിച്ച കമ്പനി മാനേജ്മെന്റിനും കൂടെ നിന്ന പൊതു പ്രവർത്തകർക്കും നന്ദി ഉണ്ടെന്നും ശരത് ഒറ്റപ്ലാക്കൽ പറഞ്ഞു

You may have missed