പുഞ്ചവയൽ റൂട്ടിലെ മിന്നൽ ബസ് പണിമുടക്ക്; യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…പണിമുടക്കിനെതിരെ കെഎസ്യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി
പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…മുണ്ടക്കയം പുഞ്ചവയൽ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിനെതിരെ കെഎസ്യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി.