ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബി.പി.കുറഞ്ഞു , നിയന്ത്രണം വിട്ട കാർ, റോഡരികിൽ പാർക്ക് ചെയ്ത കാറിടിച്ചു തകർത്തു
കൂവപ്പള്ളി : കൂവപ്പള്ളി കുരിശുമല കയറുവാൻ പുതു ഞായറാഴ്ച എത്തിയ സംഘത്തിന്റെ, റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം. കൂവപ്പള്ളി മലബാർ കവലയിൽ ഞായറാഴ്ച വൈകിട്ട് നാലരയോടാണ് അപകടം സംഭവിച്ചത്.
പൊൻകുന്നം ഫോറോനാ പള്ളിയിൽ നിന്നും പുതുഞായറാഴ്ച കൂവപ്പള്ളി കുരിശുമല കയറാൻ വൈദികർ ഉൾപ്പെടെ 40 പേരുള്ള സംഘം എത്തിയതായിരുന്നു. അവരിൽ ഒരാളുടെ കാർ റോഡ് അരികിൽ പാർക്ക് ചെയ്ത ശേഷം മലകയറാൻ പോയ സമയത്ത്, മുക്കൂട്ടുതറ സ്വദേശി ഓടിച്ച കാർ, ഓട്ടത്തിൽ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ മുൻപോട്ട് തെറിച്ച കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബിപി കുറഞ്ഞതാണ് അപകട കാരണം എന്നാണ് അറിയുന്നത്. ഇടിച്ച കാറിൽ ഉണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റു. കാറിന്റെ എയർബാഗ് തുറന്നതിനാൽ മുൻ സീറ്റിൽ ഇരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു .
പൊൻകുന്നം വടക്കേമുറി ജോസഫ് വി ഡി യുടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടം നടക്കുമ്പോൾ പാർക്ക് ചെയ്ത കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്നപ്പോൾ കുരിശുമലയുടെ മുകളിൽ ആയിരുന്ന ജോസഫും കുടുംബവും അപകട വാർത്ത അറിഞ്ഞ് ഉടൻതന്നെ മലയിറങ്ങി അപകട സ്ഥലത്ത് എത്തുകയായിരുന്നു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://kanjirappallynews.com/?p=29517