കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കൂവപ്പള്ളി കുരിശുമല നൂറ്റിപന്ത്രണ്ടാം വർഷത്തിലേക്ക്..പുതുഞായറാഴ്ച നടത്തിയ കുരിശിന്‍റെ വഴി ഭക്തി സാന്ദ്രമായി.

0
404eef58-a9e9-4215-a152-46e4c05184fa

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തി. രാവിലെ ഒൻപത് മണിക്ക് കൂവപ്പള്ളി മലബാർ കവലയിൽ നിന്നു കുരിശിന്‍റെ വഴി ആരംഭിച്ചു . തുടർന്ന് മലമുകളിൽ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു . വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു . കുത്തനെ കയറ്റമുള്ള, ഏറെ കഠിനമായ കൂവപ്പള്ളി കുരിശുമല കയറ്റത്തിൽ വിശ്വാസികൾ സ്ലീവാ പാത ചൊല്ലി ഏറെ ഭക്തിപൂർവം പങ്കെടുത്തു.

തിരുക്കർമങ്ങൾക്ക് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരിൽ, ഫാ. ജസ്റ്റിൻ മണിമല എന്നിവർ നേതൃത്വം നൽകി:

Leave a Reply

Your email address will not be published. Required fields are marked *