പരീക്ഷയുണ്ടാകുമെന്നും നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍; ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് കിട്ടി; പിന്നാലെ നിയമന ഉത്തരവും; അതുമായി ശ്രീചിത്രയില്‍ എത്തിയവര്‍ ഇളഭ്യരായി; ജോലിക്ക് വേണ്ടി എന്തും ചെയ്യും നാട്! നിയമന തട്ടിപ്പ് മാഫിയ സജീവം;കേസെടുത്ത് പോലീസ്, ബെന്നി പെരുവന്താനം രണ്ടാം പ്രതി
വീണ്ടും കേരളത്തില്‍ നിയമന തട്ടിപ്പ് മാഫിയ. പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്ബന്‍ നിയമന തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരും...