കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കളിയും ചിരിയുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്; സൺഡേ സ്കൂൾ കുട്ടികൾക്കായി ‘സമ്മർ വൈബ്സ്’ ഒരുങ്ങി.

0
c34a92ee-62f4-4cb9-a91e-50a024da0d4c

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി രൂപതകളിലെ സൺഡേസ്കൂൾ കേന്ദ്രീകരിച്ച് മദ്യത്തിനും, മയക്കുമരുന്നിനും, അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും ഇതര സാമൂഹ്യ തിന്മകൾക്കും എതിരെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൺഡേ സ്കൂൾ സമ്മർ വൈബ്സിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറൽ വെരി റവ. ഫാ. എബ്രഹാം പൊറയാത്ത് വെള്ളായാംകുടി സെന്റ് ജെറോംസ് ദേവാലയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസും, മോട്ടിവേഷണൽ പ്രോഗ്രാമും ഉൾപ്പെടുന്ന ഈ പ്രോഗ്രാമിന് മികവേകി. വെർച്ചൽ റിയാലിറ്റി ഓഗ്മെന്റ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും, പരിശീലനവും, വീഡിയോ അവതരണവും ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ജോസ് ആന്റണി, കൺവീനർമാരായ ടിജോമോൻ ജേക്കബ്, ജിനു തോമസ്, ഫാ. ജോയിസ് മൈലാഡിയിൽ, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ക്രിസ്റ്റി ജോസ്, മോനിഷാ എം മോഹനൻ, മെർലിൻ എം, ബിബിൻ പയസ് തുടങ്ങിയവർ നേതൃത്വം നൽകും കാഞ്ഞിരപ്പള്ളി സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് 50 പള്ളികളും ഇതര രൂപതകൾ കൂടാതെ വിജയപുരം സി.എസ്.ഐ ഈസ്റ്റ് കേരള മഹാഇടവകകളിൽ നിന്നും 51 പള്ളികളും ഉൾപ്പെടുത്തി 101 പള്ളികൾ 5 ടീമുകളായി തിരിഞ്ഞ് ഉത്ഥാനോത്സവത്തോട് അനുബന്ധിച്ച് ഈ പരുപാടി സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed