കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ത്രികോണ പോരിൽ പ്രവചനാതീതമായി പൂഞ്ഞാർ ! ! വികസനം ചർച്ചയാക്കി സെബാസ്റ്റ്യൻ കുളത്തിങ്കലും തദ്ദേശ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് സെബാസ്റ്റ്യൻ എംജെയും. ബിജെപി വോട്ടിൽ കണ്ണുവച്ച് പിസി ജോർജ് ! കർഷകരും ഇടത്തരക്കാരും തിങ്ങി നിറഞ്ഞ മണ്ഡലത്തിൽ ചർച്ചയാകുന്നത് രാഷ്ട്രീയം തന്നെ

0
1c48b4fc-baa4-4c9b-844b-4ab46e1b7e89

പൂഞ്ഞാർ: കോട്ടയം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. സിറ്റിംഗ് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും പുതുമുഖം സെബാസ്റ്റ്യൻ എംജെയും രാഷ്ട്രീയ വെറ്ററൻ പിസി ജോർജും നേർക്കുനേർ എത്തുന്നതോടെ മണ്ഡലം അക്ഷരാർത്ഥത്തിൽ ഒരു ത്രികോണ യുദ്ധക്കളമായി മാറിയിരിക്കുകയാണ്.

വികസനം ചർച്ചയാക്കി ഇടതുമുന്നണി

കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 16,581 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പിസി ജോർജിനെ പരാജയപ്പെടുത്തിയ കുളത്തുങ്കൽ, ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. കടുത്ത പോരാട്ടത്തിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും മണ്ഡലം നിലനിർത്താമെന്ന് ഇടതുക്യാമ്പ് കണക്കുകൂട്ടുന്നു.

തദ്ദേശക്കരുത്തിൽ യുഡിഎഫ്

പൂഞ്ഞാറിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ സെബാസ്റ്റ്യൻ എംജെയിലൂടെ യുഡിഎഫ് ശ്രമിക്കുന്നു. മണ്ഡലത്തിലെ പത്തിൽ ആറ് തദ്ദേശ സ്ഥാപനങ്ങളും നിലവിൽ യുഡിഎഫ് ഭരണത്തിലാണ് എന്നത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.

• യുഡിഎഫ് ഭരിക്കുന്നവ: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകൾ.

• 1960ന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ, ഇത്തവണ ‘കൈപ്പത്തി’ ചിഹ്നം വോട്ടർമാരെ ആകർഷിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

ബിജെപി വോട്ടുകളിൽ കണ്ണുവച്ച് പിസി ജോർജ്

എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്തുള്ള പിസി ജോർജ് തന്റെ വ്യക്തിപരമായ സ്വാധീനത്തിലും ബിജെപി വോട്ടുകളിലുമാണ് പ്രതീക്ഷയർപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സ്വാധീനവും മണ്ഡലത്തിലെ പഴയകാല ബന്ധങ്ങളും തനിക്ക് തുണയാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed