കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണ പ്രതിസന്ധി ; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് .. ബൈപാസ് പില്ലറുകളിൽ റീത്ത് വച്ച് പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കും..

db037fd4-d3ba-457f-905f-9d13ef67984f-1.jpg

കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതിന് പിന്നിൽ സ്ഥലം എംഎൽഎയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ബൈപ്പാസ് നിർമ്മാണം മനപൂർവം അട്ടിമറിക്കുന്നതിനെതിരേ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുകയാണെന്നും, ആദ്യഘട്ടമായി വ്യഴാഴ്ച വൈകിട്ട് നാല് മണിക്ക് കരാറുകാരൻ പണി നിറുത്തി വെച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്തോഫിസ് പടിയിലെ പില്ലറുകളിൽ റീത്ത് വെച്ച് പ്രതിഷേധിക്കുമെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു . പത്രസമ്മേളനത്തിൽ പ്രൊഫ റോണി കെ ബേബി, വി എസ് അജ്മൽ ഖാൻ, ബിജു പത്യാല, ജോയി മുണ്ടാംപള്ളി എന്നിവർ പങ്കെടുത്തു.

You may have missed