കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കൂട്ടിക്കലിൽ വീട്ടമ്മയുടെ മാല കവർന്ന മോഷ്ടാവ് പിടിയിൽ; പുഞ്ചവയൽ സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

0
84c602d1-1057-4bad-afee-0e5c72a0d021

കൂട്ടിക്കൽ: ചന്തക്കടവ് ഭാഗത്ത് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി. അന്തരിച്ച ചന്തക്കടവ് സ്വദേശി തങ്കോയിയുടെ ഭാര്യയുടെ മാല കവർന്ന പ്രതിയെയാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. പുഞ്ചവയൽ സ്വദേശിയാണ് പിടിയിലായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

ചന്തക്കടവ് ഭാഗത്ത് വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാരകംപുഴ യൂണിയൻ ബാങ്കിന് സമീപത്ത് വെച്ചാണ് നാട്ടുകാർ വളഞ്ഞത്. കിലോമീറ്ററുകളോളം ഓടിച്ചിട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. മോഷ്ടാവിനെ പിടികൂടിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.

പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പുഞ്ചവയൽ സ്വദേശിയാണെന്ന വിവരം ലഭിച്ചത്. ഇയാളെ പെരുവന്താനo പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന മോഷണശ്രമം നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *