കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കോട്ടയത്ത് വീട്ടിൽ പ്രസവം; കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ, യുവതി ആശുപത്രിയിൽ

0
96058bda-dcc6-4071-831a-3de6ddc19e37

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കട്ടിലിനടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പ്രസവവിവരം പുറംലോകം അറിഞ്ഞത്.ഞായറാഴ്ച പുലർച്ചെ അമിത രക്തസ്രാവത്തെത്തുടർന്നാണ് യുവതിയെ ബന്ധുക്കൾ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഇവർ പ്രസവിച്ചതായി സ്ഥിരീകരിച്ചു.

എന്നാൽ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed