എരുമേലി പഞ്ചായത്ത് പ്രസിഡന്റിന് നേരെ അതിക്രമം; പോലീസിൽ പരാതി നൽകി
എരുമേലി: ഔദ്യോഗിക പരിപാടിക്കിടെ ചിലർ മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി കാട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം. പരിപാടിക്കിടെ എത്തിയ ചിലർ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.ജനപ്രതിനിധിക്ക് നേരെ ഉണ്ടായ ഈ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.