കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

പൊൻകുന്നം ബസ് സ്റ്റാൻഡിൽ അപകടം: കെഎസ്ആർടിസി ബസ് സ്ത്രീയുടെ കാൽപാദത്തിലൂടെ കയറിയിറങ്ങി

0
5b881854-99a8-4791-a166-955fbe3c9293

പൊൻകുന്നം: കെഎസ്ആർടിസി ബസ് കാൽപാദത്തിലൂടെ കയറി ബസ് സ്റ്റാൻഡിൽ നിന്ന യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചിറക്കടവ് സ്വദേശിനി വിജയമ്മയ്ക്കാണ് (60) അപകടത്തിൽ പരിക്കേറ്റത്, അപകടം നടന്ന ഉടനെ തന്നെ പരിഭ്രാന്തരായ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് വിജയമ്മയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബസ് സ്റ്റാൻഡിലെ അമിത വേഗതയോ ഡ്രൈവറുടെ അശ്രദ്ധയോ ആണോ അപകടത്തിന് കാരണമെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *