കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

“പൊൻകുന്നം കള്ളന്മാരുടെ കയ്യിലോ? വണ്ടികൾക്ക് രക്ഷയില്ല! ട്രാവലർ മുതൽ ഹെൽമറ്റ് വരെ അടിച്ചുമാറ്റി മോഷണപരമ്പര;  പിന്നിൽ പ്രാദേശിക സംഘമെന്ന് നാട്ടുക്കാർ

0
96351f2c-5eb4-4d72-826c-c56a091d86dc

പൊൻകുന്നം: പൊൻകുന്നം ടൗണിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നു. ബൈക്കുകൾ മുതൽ വലിയ വാഹനങ്ങൾ വരെ മോഷ്ടാക്കളുടെ ഇരയാകുകയാണ്. ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടർച്ചയായ മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്,നിർത്തിയിട്ടിരുന്ന ട്രാവലറിന്റെ പൂട്ട് തകർത്ത് ഉള്ളിലെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു,വീടിന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ടു.

വ്യാപകമായി ഹെൽമറ്റുകൾ മോഷണം പോകുന്നതായും പരാതി ഉയർന്നിരുന്നു.മോഷണം നടക്കുന്ന രീതിയും കൃത്യമായ ഇടവേളകളും പരിശോധിക്കുമ്പോൾ, പ്രദേശത്തെ സാഹചര്യങ്ങൾ നന്നായി അറിയാവുന്നവർ തന്നെയാണ് ഇതിന് പിന്നിലെന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ റോഡരികിലും വീടിന് മുൻവശത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുകയാണ്.

രാത്രികാലങ്ങളിൽ പൊൻകുന്നം മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, ലഹരി സംഘങ്ങളോ അല്ലെങ്കിൽ പ്രാദേശിക മോഷണ സംഘങ്ങളോ ആണോ ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *