കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: പി വി അൻവർ

0
IMG-20250923-WA02521.jpg

കോട്ടയം: മനുഷ്യ ജീവന് ഭീഷണിയായ അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലുവാൻ ഉള്ള നിയമം 1972 ൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കെ കേരള ഗവൺമെന്റ് ആ നിയമം നാളിതുവരെ ഉപയോഗിക്കാതെ മനുഷ്യനെ കാട്ടുമൃഗങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തുന്നത് കണ്ടുകൊണ്ടിരുന്നിട്ട്, ഇപ്പോൾ പുതിയ നിയമ ഭേദഗതി കൊണ്ടുവന്നു എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ ആരോപിച്ചു .

ത്യണമൂൽ കോൺഗ്രസ് മധ്യമേഖല ഓഫീസ് കോട്ടയം ലോഗോസ് ജംഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു .

ചീഫ് കോർഡിനേറ്റർ ഹംസ പാറക്കാട് മുഖ്യപ്രസംഗം നടത്തി .

കോട്ടയം ജില്ല പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ, ജനറൽ സെക്രട്ടറി എം എം ഖാലിദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലു ജി വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, അഡ്വ. സെബാസ്റ്റ്യൻ മണിമല, അഡ്വ.ഷൈജു കോശി, ലൗജിൻ മാളിയേക്കൽ, നോബി ജോസ് പനന്താനത്ത്, രാജേഷ് ഉമ്മൻ കോശി, എൽ.ആർ വിനയചന്ദ്രൻ , നിരണം രാജൻ,ജോജോ കോയിക്കര,അനിൽ കെ, സന്തോഷ് മൂക്കിലിക്കാട്ട്, ഈപ്പച്ചൻ അത്തിയാലിൽ, രമ പോത്തൻകോട് , പി.എ.സാലി, ഷെമീർ മുഹമ്മദ്, ബിജു തെക്കെടം, ഷാജി തെള്ളകം, നൗഷാദ് കീഴേടം,സന്തോഷ് വി.കെ, അഫ്സൽപി.എ, സുനിൽ കുമാർ പെരുവായിരത്ത്, അബ്ദുൾ നീയാസ്, വർഗ്ഗീസ് സഖറിയ, സിനി സുനിച്ചൻ , സി.ജി.ബാബു, കെ എം കുര്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed