മുണ്ടക്കയത്ത് കിളി മീൻ ഏറ്റവും കുറഞ്ഞ വിലവിൽ, അവസാനം കിളിമീൻ വില്ലനായി! മുണ്ടക്കയത്ത് കിളിമീൻ കഴിച്ചു നിരവധി ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ… ഛര്‍ദിയും വയറു വേദനയും
മുണ്ടക്കയം : മുണ്ടക്കയം കോസ് വേ പാലത്തിന്റെ സൈഡിൽ നിന്നും മേടിച്ച കിളിമീൻ മത്സ്യം കഴിച്ചു നിരവധി ആളുകൾ മുണ്ടക്കയം പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ വിലയിൽ കിളിമീൻ മുണ്ടക്കയം ക്ലോസ് വേ അടുത്തുള്ള കടയിൽ വില്പന നടത്തിരുന്നു, 1.5 കിലോ 200 രൂപക്ക് കിട്ടിയത് നിരവധിപേരണ് വാങ്ങിയത്, ഇതിൽ പലർക്കും ഛര്‍ദിയും വയറു വേദനയും അനുഭവപെട്ടു, ആരോഗ്യ വകുപ്പ് മത്സ്യമാർക്കറ്റിൽ വേണ്ട പരിശോധന നടത്തി മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതും, മത്സ്യത്തിൽ മറ്റ് കെമിക്കലുകൾ ചേർത്തിട്ടുണ്ടോ, പഴകിയ മത്സ്യം ആണോ എന്ന് പരിശോധിക്കണം എന്നും ആളുകൾക്ക് അപകടം ഉണ്ടായതിനു ശേഷം അല്ല ആരോഗ്വവകുപ്പ് ഉണർന്ന് പ്രവർത്തിക്കേണ്ടത് എന്നും ഉടനടി നടപടി എടുക്കേണ്ടത് ആണ്.