കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 ആം മൈൽ ഫോറെസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ്ണയും ഉപവാസ സമരവും

45a260d9-e1f0-4057-8168-751ec2097126.jpg

പെരുവന്താനം പഞ്ചായത്തിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 ആം മൈൽ ഫോറെസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരവും 35 ആം മൈൽ ജംഗ്ഷനിൽ ഉപവാസ സമരവും ആരംഭിച്ചു. ഉത്ഘാടന യോഗം ഇടുക്കി ഡി സി സി പ്രസിഡന്റ്‌ ശ്രീ. CP മാത്യു ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജോർജ് കൂറുമ്പുറം,നേതാക്കളായ വി സി ജോസഫ് വെട്ടിക്കാട്ട്, മധുസൂദനൻ, ജോൺ പി തോമസ്, ഷാജഹാൻ മഠത്തിൽ,കെ കെ ജനാർദ്ദനൻ,നിജിനി ഷംസുദീൻ, കെ എൻ രാമദാസ്, കെ ആർ വിജയൻ, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്, ഡോമിന സജി, എബിൻ കുഴിവേലി, ഷീബ ബിനോയ്‌, എൻ എ വഹാബ്,ടി പി ഹനീസ്, സി റ്റി മാത്യു ചരളയിൽ തുടങ്ങിയവർ നേതൃത്വം നൽകി