കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

എരുമേലി കൊച്ചുതോട്ടിലെ ജലത്തിൽ ആദ്യം നീല നിറം, പിന്നെ വെള്ള നിറം: തോട്ടിലെ ജലത്തിനു വീണ്ടും നിറംമാറ്റം; ഉപയോഗിച്ചവർക്ക് ചൊറിച്ചിൽ: …

ee91e991-9ede-4713-a15b-215dbaac1437.jpg

എരുമേലി ∙ നഗരമധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട്ടിൽ വീണ്ടും ജലത്തിനു നിറം മാറ്റം. കഴിഞ്ഞ ദിവസം ഉച്ചയോടെ വെള്ള നിറത്തിലാണ് 15 മിനിറ്റോളം ജലം ഒഴുകിയത്. കഴിഞ്ഞ 31 നു തോട്ടിലെ ജലം ഏതാനും സമയം നീല നിറത്തിൽ ഒഴുകിയിരുന്നു. നഗരമധ്യത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തിൽ നാട്ടുകാർ ആശങ്കയിലാണ്. തോടിന്റെ ഉത്ഭവ സ്ഥാനത്ത് പാറമട പ്രവർത്തിക്കുന്നുണ്ട്. ഈ പാറമടയിൽ നിന്നുള്ള രാസ വസ്തുക്കൾ കലർന്ന ജലം മഴക്കാലത്ത് ഒഴുക്കി വിടുന്നതാണ് തോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തിനു കാരണമെന്ന് തോടിന്റെ കരകളിൽ താമസിക്കുന്നവർ പറയുന്നു.

ഈ സമയം തോട്ടിലെ ജലം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും പരിസരവാസികൾ പറയുന്നു. മഴക്കാലമായതിനാൽ തോട്ടിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഇതുമൂലമാണ് നിറം മാറ്റം ഉള്ള ജലം അധിക സമയം തങ്ങി നിൽക്കാതെ ഒഴുകിയതെന്നും പറയുന്നു. ജലത്തിന്റെ നിറം മാറ്റം അറിഞ്ഞ് നിരവധി പേർ തോടിന്റെ കരകളിലും എത്തിയിരുന്നു. തോട്ടിലെ ജലത്തിന്റെ നിറം മാറ്റം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് തരാൻ നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.പ്രിയ അറിയിച്ചു. ജലത്തിന്റ നിറം മാറ്റം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരിശോധന നടത്തുമെന്നും എരുമേലി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

You may have missed