കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം കരിനിലം മേഖലയിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നു,ഉടമകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി കന്നുകാലികളാണ് റോഡിലൂടെ നടക്കുന്നത്. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്

8de47289-3447-4f1a-aa2d-3e0012b8c1b1.jpg

മുണ്ടക്കയം കരിനിലം ഭാഗത്ത്‌ അമരാവതി തോട്ടം മേഖലയിൽ നിന്നും എത്തുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നു, കരിനിലം മേഖലയിലെ നിരവധി പേരുടെ കൃഷി ഇടങ്ങളിൽ പശുക്കൾ കയറി കൃഷി നശിപ്പിക്കുകയും പതിവാണ് , വാഴ, കപ്പ മുതലായ കൃഷി കൂട്ടത്തോടെ എത്തുന്ന കന്നുകാലികൾ നശിപ്പിക്കുന്നു, ബാബു നെല്ലിക്കുന്നോരത്ത്, സാബു പടിഞ്ഞാറെമഠത്തിൽ, സാബു കല്ലു പറമ്പിൽ, ജോപ്പി പന്തല്ലുപറമ്പിൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്

രാത്രി കൂട്ടത്തോടെ നടക്കുന്ന കന്നുകാലികൾ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ ലൈറ്റ് കാണുമ്പോൾ ഇവ വിറളിപിടിച്ച് ഓടും, ഇത് മൂലം യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉണ്ടാകുന്നത്ത്, കൂട്ടമായി എത്തുന്ന ഇവയ്ക്ക് ഉടമകൾ ഇല്ലന്നും നാട്ടുക്കാർ പറയുന്നു, ബഹു ഭൂരിപക്ഷം വരുന്ന പൊതുജനങ്ങൾക്ക് ഭീഷണിയായ അലഞ്ഞു തിരിഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാൻ കർശന നടപടി പഞ്ചായത്ത് സ്വീകരിക്കണം എന്നാണ് നാട്ടുക്കാരുടെ ആവിശ്യo,ഉടമകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി കന്നുകാലികളാണ് റോഡിലൂടെ നടക്കുന്നത്. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്.