കൊമ്പുകുത്തി സ്കൂൾ ജംഗ്ഷൻ – ചെന്നാപ്പാറ ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പട്ടികവർഗ്ഗ – തോട്ടം മേഖലകളിലൂടെ കടന്നുപോകുന്ന കൊമ്പുകുത്തി സ്കൂൾ ജംഗ്ഷൻ – ചെന്നാപ്പാറ ടോപ് റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ ലത സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ സുധീർ, തോമസ് മാണി കുമ്പുക്കൽ , കെ. ആർ സെയിൻ, സുരേഷ് ബാബു, അഷറഫ്,ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.