പൂഞ്ഞാർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം: കാഞ്ഞിരപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വീട്ടമ്മയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി.
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപണം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ 86-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറത്തോട് പുളിക്കൽ സ്വദേശിനി ഫാത്തിമയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി.
ഇന്ന് ഉച്ചയോടെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയതായിരുന്നു ഫാത്തിമ. എന്നാൽ, ഇവരുടെ വോട്ട് നേരത്തെ തന്നെ രേഖപ്പെടുത്തിയതായി ആരോപിക്കുന്നു . തന്റെ സമ്മതമില്ലാതെ മറ്റാരോ വോട്ട് ചെയ്തെന്ന് ബോധ്യപ്പെട്ടതോടെ ഫാത്തിമയും ഒപ്പമുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.ഫാത്തിമയ്ക്ക് ‘ടെൻഡേർഡ് വോട്ട്’ (Tendered Vote) ചെയ്യാനുള്ള അനുമതി നൽകണമെന്ന് യുഡിഎഫ് ഏജന്റുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരണാധികാരി തുടർനടപടികൾ സ്വീകരിച്ചു