നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്, വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം,
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാര്‍ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാര്‍ത്ഥികളും.
സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികളാണ് ഉള്ളത്. ഇന്നലെ 269 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.