കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

മാലാഖമാരുടെ ഗ്രാമത്തിൽ മാലാഖമാരുടെ കടകൾ

0
IMG-20250823-WA0278.jpg


1979 ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു സ്പെഷ്യൽ സ്കൂൾ ആണ് ആശാനിലയം ഇതിൻ്റെ തുടർച്ച എന്ന നിലയിൽ   2021-ൽ പൊൻകുന്നം  അടുത്ത് ചെങ്കല്ലിൽ എയ്ഞ്ചൽസ് വില്ലേജ് ആരംഭിച്ചു.
ബുദ്ധിപരമായ പരിമിതി ഉള്ളവർക്ക് പഠനം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവയിലുടെ ഒരു സമഗ്ര വികസനത്തിനുള്ള പദ്ധതി എന്ന നിലയിൽ ആണ് എയ്ഞ്ചൽസ് വില്ലേജ് പ്രവർത്തിക്കുന്നത്.
15 ഓളം വ്യത്യസ്ഥ പദ്ധതികളാണ് നിലവിൽ ഇവർക്കു വേണ്ടി ഉള്ളത്. ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തി അനുയോജ്യമായ പരിശീലനം നൽകി തൊഴിൽ ചെയ്തു വരുമാനം  സമ്പാദിച്ച്  അന്തസോടും അഭിമാനത്തോടും കൂടി ജീവിക്കുവാൻ ഇവരെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം .
എയ്ഞ്ചൽസ് വില്ലേജിലെ മാനസിക  വെല്ലുവിളി നേരിടുന്നവരുടെ  പുനരധിവാസത്തിനായുള്ള തൊഴിൽ സംരംഭങ്ങളുടെ ഭാഗമായി എയ്ഞ്ചൽസ് ഷോപ്പ് എന്ന പേരിൽ കാഞ്ഞിരപ്പള്ളി പുളിമാവിലും പൊൻകുന്നം 19-ാം മൈലിലും ഓരോ കടകൾ ആരംഭിച്ചിരുന്നു.
താഴെ പറയുന്ന മൂന്നു കടകൾ കൂടി 19-ാം മൈലിൽ ആരംഭിക്കുകയാണ്.
1 എയ്ഞ്ചൽസ് ഗിഫ്റ്റ്സ് – ചാരിറ്റി സ്റ്റോർ
വീടുകളിലോ സ്ഥാപനങ്ങളിലോ ഉപയോഗിക്കാതിരിക്കുന്ന പുതിയ വസ്ത്രങ്ങൾ ഗൃഹോപകരണങ്ങൾ മുതലായവ സൗജന്യമായി ശേഖരിച്ച് കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാക്കുന്നു.
2 എയ്ഞ്ചൽസ് എയ്ഡ്സ് (accessories for intellectually disabled students)
ഭിന്നശേഷിയുള്ളവർക്കു വേണ്ടിയുള്ള  വീൽ ചെയർ, സി പി ചെയർ, കാലിപ്പർ തുടങ്ങിയ ഭിന്നശേഷിസഹായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ ഒക്യുപേഷണൽ തെറാപ്പി റൂം, സെൻസറി റൂം, സെൻസറി പാർക്ക് തുടങ്ങിയവ നിർമ്മിച്ചു നൽകുന്നതിനുള്ള സപ്പോർട്ടും ഇവിടെ നിന്നു നൽകുന്നു.
എയ്ഞ്ചൽസ് ഫുഡ് കോർട്ട്- വിനീതിൻ്റെ തട്ടുകട
ഒരു ഹോമിലി അറ്റ്മോസ്ഫിയറിൽ സ്വാദിഷ്ടമായ ഭക്ഷണം ഇവിടെ ലഭ്യമാണ്. കൂടാതെ പാർസൽ സർവ്വീസും ഉണ്ടാകും.
എയ്ഞ്ചൽസ് ഷോപ്പുകളുടെ ഉത്ഘാടനം ബഹു. സാമൂഹൃനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു 2025 ഓഗസ്റ്റ് മാസം 25-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നിർവ്വഹിക്കുന്നു. അഭി. മാർ ജോസ് പുളിക്കൽ പിതാവും മറ്റു വിശഷ്ടാതിഥികളും പങ്കെടുക്കുന്ന ഉത്ഘാടന കർമ്മത്തിലേയ്ക്കും തുടന്നും എല്ലാവരുടേയും സാന്നിധ്യ സഹായസഹകരണങ്ങൾ ഏറെ താല്പര്യപൂർവ്വം പ്രതീക്ഷിച്ചു കൊണ്ട്
ഡോ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ
വികാരി ജനറാൾ, കാഞ്ഞിരപ്പള്ളി രൂപത
പ്രസിഡണ്ട് ആശാനിലയം
ഫാ.റോയി മാത്യു വടക്കേൽ .
ഡയറക്ടർ, എയ്ഞ്ചൽസ്വില്ലേജ്
സി.ലിറ്റി സേവ്യർ S CJ G
പ്രിൻസിപ്പൽ ആശാനിലയം

Leave a Reply

Your email address will not be published. Required fields are marked *

You may have missed