വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍; കഞ്ഞിരപ്പള്ളിയിൽ ബസുകള്‍ക്ക് പിഴ,മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഒമ്ബത് ബസുകളാണ് വാതില്‍ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്. ബസില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ജോ. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.
കുറ്റകൃത്യം തുടര്‍ന്നും ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ബസ് ജീവനക്കാരെ ഉപദ്രവിച്ചെന്ന പരാതിയില്‍ ബസ് ട്രിപ്പ് മുടക്കി സമരം ആരംഭിച്ചെങ്കിലും കാഞ്ഞിരപ്പള്ളി ജോ. ആര്‍.ടി.ഒ, മുണ്ടക്കയം പൊലീസ് എന്നിവരുടെ ഇടപെടലില്‍ സര്‍വിസ് പുനരാരംഭിച്ചു. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ഷിബുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജോ. ആര്‍.ടി.ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.