കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

Main Story

Editor’s Picks

Trending Story

ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും ഭീഷണിയായി കരിങ്കല്ലുമ്മുഴിയിലെ മരണവളവ് തുടരുന്നു. അപകടങ്ങൾ നിത്യസംഭവമായിട്ടും ബദൽ പാത എന്ന വാഗ്ദാനം അധികൃതർ ഇപ്പോഴും ഫയലുകളിൽ ഉറക്കുകയാണ്.

എരുമേലി: ശബരിമല സീസൺ എത്തുന്നതോടെ ഭീതിയോടെ മാത്രം നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് കരിങ്കല്ലുമ്മുഴിയിലെ റോഡ്. കഠിനമായ കയറ്റവും അത്യന്തം അപകടകരമായ വളവുകളും നിറഞ്ഞ ഈ പാതയിൽ, നിയന്ത്രണം...

എരുമേലിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; മുണ്ടക്കയം വള്ളിയങ്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അടൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

എരുമേലി: ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലിടിച്ചു. എരുമേലിക്കടുത്ത് ശ്രീനിപുരത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ്...

മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു: പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

എരുമേലി: മുട്ടപ്പള്ളി വാർഡിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം (Hepatitis) പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. പ്രദേശത്തെ നിരവധി പേർ രോഗബാധയെത്തുടർന്ന് ചികിത്സ തേടിയതോടെയാണ്...

130 രൂപയ്ക്ക് തായ്‌ലൻഡ് ലോട്ടറിയോ?മുണ്ടക്കയത്ത് ഓൺലൈൻ മാധ്യമ വാട്സ്ആപ്പ് വഴി സമാന്തര ലോട്ടറി തട്ടിപ്പ്:  ‘ഗ്രാൻഡ് ഡ്രാഗൺ’ ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്

മുണ്ടക്കയം: മൊബൈൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് മുണ്ടക്കയത്ത് വ്യാപകമായ ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. 'Grand Dragon 4 Digit Group' എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ്...

ഹൈറേഞ്ച് ഹോസ്പിറ്റലിൽ സൗജന്യ ഗൈനക്കോളജി മെഗാ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 27 മുതൽ

കാഞ്ഞിരപ്പള്ളി: പാറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിന്റെ (P) ലിമിറ്റഡ് ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി പ്രത്യേക ഗൈനക്കോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 (തിങ്കൾ) മുതൽ മെയ് 02...

മുണ്ടക്കയം വണ്ടൻപതാൽ മൂന്നുസെന്റ് സമീപം ഓട്ടോറിക്ഷയിൽ പിക്കപ്പ് വാൻ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്, വാഹനം നിർത്താതെ പോയി

മുണ്ടക്കയം: വണ്ടൻപതാൽ മൂന്നുസെന്റ് കോളനിക്ക് സമീപം ഓട്ടോറിക്ഷയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. മുണ്ടക്കയം ടൗണിലെ ഓട്ടോ ഡ്രൈവറായ വെട്ടുകല്ലാംകുഴി പുല്ലണി വീട്ടിൽ ഷിബു...

പരുന്തുംപാറയിൽ സഞ്ചാരികളുടെ ‘അഴിഞ്ഞാട്ടം’; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി വിനോദസഞ്ചാര കേന്ദ്രം

പീരുമേട്: ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സന്ദർശകരുടെ അനിയന്ത്രിതമായ ആഘോഷങ്ങളും അലക്ഷ്യമായ പാർക്കിംഗും മൂലം ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 19)...

എഴുപതിന്റെ നിറവിൽ മാർ റാഫേൽ തട്ടിൽ; ആശംസകളുമായി നൂറിന്റെ വിസ്മയം മാർ പള്ളിക്കാപറമ്പിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി നിറവിൽ സ്നേഹാദരങ്ങളുമായി പാലാ രൂപതയുടെ മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ...

മദ്യ-മയക്കുമരുന്ന് മാഫിയയ്ക്കും വന്യമൃഗ ശല്യത്തിനുമെതിരെ കൂട്ടിക്കൽ പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കൂട്ടിക്കൽ: പ്രദേശത്ത് വർദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗവും, ജനജീവിതം ദുസ്സഹമാക്കുന്ന വന്യമൃഗ ശല്യവും പരിഹരിക്കുന്നതിനായി കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര സർവ്വകക്ഷി യോഗം ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും...

You may have missed